
പെരിന്തല്‍മണ്ണ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഇന്തോ ഗള്‍ഫ് ബിസിനസിന്റെ ശക്തമായ പാലമാണെന്ന് ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ് അഭിപ്രായപ്പെട്ടു. പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റിയില്‍ നടന്ന ചടങ്ങില്‍
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടിയുടെ കേരളത്തിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഖത്തറിലെ വിവിധ ബിസിനസ് സംരംഭകരുടെ ഡാറ്റകളാല്‍ സമ്പന്നമായ ഡയറക്ടറി ഏത് ബിസിനസ് കാര്‍ക്കും പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അയ്ദി ഗ്ളോബലൈസേഷന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി ഡയറക്ടറിയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി എന്നത് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.എന്‍.ഐ ഇന്‍സ്പെയര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അമീന് ചുണ്ടയില്‍ , വൈറ്റ് മാര്‍ട്ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു.
റിയല്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അനസ്, എന്‍ കംഫര്‍ട്ട് ഹോസ്പിറ്റാലിറ്റി മാനേജര്‍ റഹീം , ലി അര്‍ജാന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ അസീസ് പകിടേരി, വെസ്റ്റേണ്‍ ഗാട്സ് ട്രാവല്‍ നെറ്റ് വര്‍ക് ഡയറക്ടര്‍ റാഷിദ് കണ്ണത്തയില്‍ , ഗന്ധുര പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഇജാസ് അഹ് മദ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.
മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു . ......
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ, നടൻ ദിലീപ് തനിക്കെതിരെ നടന്നുവെന്ന് ആരോപിക്കുന്ന ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. തന്നെ കള്ളക്കേസിൽ കുടുക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്നും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് താൻ വിശ്വസിക്കുന്നതായും നടൻ പറഞ്ഞു.
'തന്നെ കുടുക്കിയത് SIT ഉദ്യോഗസ്ഥർ'
ആദ്യത്തെ ആറ് പ്രതികൾ അറസ്റ്റിലായതിന് ശേഷം ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞിട്ടും, ചില ഉദ്യോഗസ്ഥർ താനാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരൻ എന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ദിലീപ് ആരോപിച്ചു.
'നടിയുമായി പ്രശ്നങ്ങളില്ലായിരുന്നു'
കേസിലെ അതിജീവിതയുമായി തനിക്ക് എപ്പോഴും സൗഹൃദപരമായ തൊഴിൽ ബന്ധമാണുണ്ടായിരുന്നതെന്ന് ദിലീപ് അവകാശപ്പെട്ടു. ......
തിരുവനന്തപുരം: പട്ടയ വിതരണത്തിൽ സംസ്ഥാന സർക്കാർ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. നിലവിൽ 2,33,947 പട്ടയങ്ങൾ വിതരണം ചെയ്ത രണ്ടാം പിണറായി സർക്കാർ, ലക്ഷ്യമായ മൂന്ന് ലക്ഷം പട്ടയങ്ങൾ അടുത്ത അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ......
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളിൽ നിന്ന് വിമുക്തനാക്കി കോടതി . ......
കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ, തിരക്ക് നിയന്ത്രണ പദ്ധതികൾ കേരള ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ പൂർണ്ണമായ സഹകരണവും മികച്ച ക്രൗഡ് മാനേജ്മെന്റും ഉറപ്പാക്കണമെന്നും കോടതി കർശനമായി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി., കെ. ......
ന്യൂഡൽഹി: മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥൻ്റെ ശബ്ദ സാമ്പിൾ ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ശേഖരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
വിശ്വാസ്യതയുള്ള വിദഗ്ധർ മാത്രമേ പരിശോധന നടത്താവൂ എന്നും, നടപടിക്രമങ്ങൾ പൂർണ്ണമായും സ്വാധീനമുക്തമായിരിക്കണം എന്നും കോടതി കർശനമായി നിർദ്ദേശിച്ചു.
"ഡയറക്ടർ തൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശോധനകൾ നടത്തണം. വിശ്വാസ്യത തെളിയിക്കപ്പെട്ട കഴിവുള്ള വ്യക്തികളാണ് പരിശോധന നടത്തുന്നതെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ട്... ......
ന്യൂഡൽഹി: മൊഴി മാറ്റിയെന്ന (Hostile Witness) ഒറ്റക്കാരണത്താൽ ഒരു സാക്ഷിയുടെ മൊഴികൾ പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മൊഴി മാറിയ സാക്ഷിയുടെ മൊഴി പോലും ശ്രദ്ധയോടെ പരിശോധിച്ച്, പ്രോസിക്യൂഷനോ പ്രതിഭാഗത്തിനോ അനുകൂലമായുള്ള സത്യസന്ധമായ ഭാഗങ്ങൾ കോടതികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദിപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ......
റഷ്യയിൽ നിന്നും ഇന്ത്യ ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കുന്നു. 36 വർഷം പഴക്കമുള്ള അകുല ക്ലാസിലെ കെ–391 ബ്രാറ്റ്സ്ക് എന്ന അന്തർവാഹിനിയെയാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ......